തിരുവനന്തപുരത്ത് കോവിഡ് മരണനിരക്ക് സംസ്ഥാന മരണനിരക്കിനേക്കാള്‍ കൂടുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജില്ലയില്‍ ഓഗസ്റ്റിലെ കൊവിഡ് മരണനിരക്ക് സംസ്ഥാനത്തെ മരണ നിരക്കിനെക്കാളും മുകളില്‍. നിലവില്‍ 0.71ശതമാനമാണ് തിരുവനന്തപുരം ജില്ലയിലെ കൊവിഡ‌് മരണനിരക്ക്. സംസ്ഥാനത്താകട്ടെ മരണനിരക്ക് 0.43 ശതമാനമാണ്. ഓഗസ്റ്റിലെ ആദ്യ ആഴ്ചയില്‍ ജില്ലയിലെ മരണനിരക്ക് സംസ്ഥാനത്തെ ആകെ മരണ നിരക്കിനെക്കാള്‍ 0.3 ശതമാനം ഉയര്‍ന്നിരുന്നു. കണ്ണൂര്‍,​ കോഴിക്കോട് ജില്ലകളിലും മരണനിരക്ക് സംസ്ഥാന നിരക്കിനെക്കാള്‍ മുകളിലാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലുണ്ടായത് നൂറിലേറെ മരണങ്ങളാണ്. കഴിഞ്ഞ 22 ദിവസത്തിനിടെ മാത്രം 46 മരണങ്ങളാണ് നടന്നത്. ആകെ 129 മരണങ്ങളാണ് ജില്ലയില്‍ കൊവിഡ് മൂലം ഉണ്ടായത്. ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ 21 വയ​സുള്ള ബാലരാമപുരം സ്വദേശിയാണ്. സമ്പര്‍ക്ക രോഗവ്യാപനം കുറയാതെ നില്‍ക്കുമ്പോള്‍ മരണനിരക്ക് ഉയര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...