കുറ്റിപ്പുറം : വിപണിയില്‍ 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹാന്‍സ് മൊത്ത വില്‍പനക്കാരനായ മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വന്‍തോതില്‍ ഹാന്‍സ് എത്തിച്ചത്. കുറ്റിപ്പുറം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. അന്‍വറിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു.