രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു ; സർവേ റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു. കഴിഞ്ഞ 10 വർഷമായി ആളുകൾ തങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം അത്തരം ഉൽപ്പന്നങ്ങൾക്കായി ചിലവഴിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേയിൽ പാൻ, പുകയില, ലഹരിവസ്തുക്കൾ എന്നിവയുടെ ചെലവ് 2011-12 ലെ 3.21% ൽ നിന്ന് ഗ്രാമീണ മേഖലയിൽ 2022-23 ൽ 3.79% ആയി വർദ്ധിച്ചതായാണ് കാണിക്കുന്നത്. നഗരപ്രദേശങ്ങളിൽ 2011–12ൽ 1.61% ആയിരുന്ന ചെലവ് 2022–23ൽ 2.43% ആയി ഉയർന്നു.

ഓരോ കുടുംബത്തിൻ്റെയും പ്രതിമാസ പ്രതിശീർഷ ഉപഭോഗച്ചെലവും രാജ്യത്തിൻ്റെ ഗ്രാമ-നഗര മേഖലകൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ചെലവുകളുടെ കണക്കുകൾ അറിയാനാണ് ഗാർഹിക ഉപഭോഗച്ചെലവുകളെക്കുറിച്ചുള്ള ഈ സർവേ ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളിൽ പാനീയങ്ങൾക്കും സംസ്കരിച്ച ഭക്ഷണത്തിനുമുള്ള ചെലവ് 2011-12 ലെ 8.98% ൽ നിന്ന് 2022-23 ൽ 10.64% ആയി വർദ്ധിച്ചതായും സർവേ വ്യക്തമാക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിൽ 2011-12ൽ 7.90% ആയിരുന്നത് 2022-23ൽ 9.62% ആയി ഉയർന്നു.

ഗതാഗതത്തിനുള്ള ചെലവ്, നഗരപ്രദേശങ്ങളിൽ 2011-12ൽ 6.52 ശതമാനത്തിൽ നിന്ന് 2022-23 8.59 ശതമാനമായി ഉയർന്നു. ഗ്രാമപ്രദേശങ്ങളിലും ഇത് 2011-12ൽ 4.20 ശതമാനത്തിൽ നിന്ന് 2022-23ൽ 7.55 ശതമാനമായി ഉയർന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കേന്ദ്ര സാമ്പിളിലെ 2,61,746 വീടുകളിൽ നിന്ന് (ഗ്രാമീണ പ്രദേശങ്ങളിൽ 1,55,014, നഗരങ്ങളിൽ 1,06,732) ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...