പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ 16 ആം വാർഡിലെ പനയ്ക്കൽ കോളനി റോഡ് നിർമ്മാണോദ്‌ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. കാൽനൂറ്റാണ്ട് കാലത്തെ പനയ്ക്കൽ കോളനി നിവാസികളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. കുമ്പഴ മലയാലപ്പുഴ റോഡിനെയും കുഴിക്കാലാ മുക്കടപ്പുഴ റോഡിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡാണിത്. പനയ്ക്കൽ കോളനി നിവാസികളുടെ വർഷങ്ങളായുള്ള യാത്ര ദുരിതത്തിന് കൂടെയാണ് ഇതോടെ അറുതിയാകുന്നത്. രണ്ടു ഘട്ടമായി നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന നിർമ്മാണ പ്രവർത്തങ്ങളുടെ ഒന്നാം ഘട്ടത്തിനാണ് തുടക്കമായത്.
10 ലക്ഷം രൂപ ചിലവിൽ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ പനക്കൽ കുളത്തിനോട് ചേർന്നുള്ള കലുങ്കും അനുബന്ധ നിർമ്മാണ പ്രവൃത്തികളുമാണ് ആരംഭിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. വാർഡ് കേന്ദ്രവും അംഗൻവാടിയുമടക്കമുള്ള വികസനപ്രവർത്തനങ്ങൾക്ക് പനയ്ക്കൽ കോളനി റോഡ് യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാമണിയമ്മ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, കുമ്പഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി വി അശോക് കുമാർ, മുൻകൗൺസിലർമാരായ ബിജിമോൾ മാത്യു, രാജേശ്വരി യശോധരൻ, സി ഡി എസ്അംഗം സന്ധ്യ ബിജു, എ ഡി എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, പി ജി ഗോപി, ബിജു, നിതിൻ, ബ്ലെസി രാജു തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.