തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നടന്നു വരുന്ന ദേവ പ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ദേവന് പുതിയതായി നിർമ്മിക്കുന്ന സ്വർണ്ണ ധ്വജത്തിനുളള വൃക്ഷഛേദനം നാളെ (3) നടക്കും. ക്ഷേത്രത്തിൽ നടന്ന അനുജ്ഞ ചടങ്ങിന് ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 11.30 ന് ക്ഷേത്രത്തിൽ തന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചൊല്ലി പ്രാർത്ഥനയ്ക്ക് ശേഷം പാണി കൊട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ദേവ പ്രശ്ന പരിഹാര കമ്മറ്റി ഭാരവാഹികളും കൊടിമര ശിൽപ്പി അനന്തൻ ആചാരിയുടെയും കാവുംഭാഗം ഓണം തുരുത്തേൽ കുടുംബ പ്രതിനിധികളുടെയും ഭക്‌തജനങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റു വലം വെച്ച് മരം മുറിയ്ക്കാനായി പൂഞ്ഞാറിലെ പാതാം പുഴയിലേക്ക് അനുജ്ഞ വാങ്ങി പുറപ്പെട്ടു.
തുടർന്ന് ഇന്ന് വൈകിട്ട് 6.30 ന് ക്ഷേത്രതന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വൃക്ഷസ്ഥാനത്തുള്ള സങ്കേത സാന്നിദ്ധ്യങ്ങൾക്ക് ബലിതർപ്പണം, മഹാ വൃക്ഷത്തിങ്കൽ അനുജ്ഞ പ്രാർത്ഥനയും അസ്ത്ര ഹോമവും നടന്നു. 7ന് വിശേഷാൽ പുണ്യാഹവും വൃക്ഷ പുജയും നടത്തി. നാളെ രാവിലെ 11 ന് ശാസ്ത്ര സംസ്ക്കാരവും ആയുധ ദാനം ശേഷം വൃക്ഷത്തിന് നാമ ജപത്തോടെ പ്രദക്ഷിണം വെച്ച് പ്രാർത്ഥനകൾ നടത്തും. 12.15 നും 1.15 നും മദ്ധ്യേയുള്ള പുണർതം നക്ഷത്ര ശുഭ മുഹൂർത്തത്തിൽ വൃക്ഷഛേദനം നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.