മോഷ്ടിച്ച എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : മദ്യലഹരിയിൽ ഒരു എയർഗണ്ണുമായി ജൂൺ 7 ഞായറാഴ്ച രാത്രി കോന്നി ടൗണിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എയർഗണിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് എയർഗൺ ഊട്ടുപാറയിൽ ഉള്ള ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണ് എന്ന് മനസ്സിലായത്. തുടർന്ന് മോഷണം നടന്ന വീട് തുറന്ന് നടത്തിയ പരിശോധനയിൽ എയർഗൺ കൂടാതെ ഒരു ഗിറ്റാറും വീട്ടിൽ നിന്ന് മോഷണം പോയതായി കണ്ടെത്തി. ഈ കേസിലേക്ക് അരുവാപുലം ഊട്ടുപാറ എന്ന സ്ഥലത്ത് ഷോൺ വില്ലയിൽ ഷോൺ തോമസ് (19) , ഊട്ടുപാറ തൂംകുഴിയിൽ വീട്ടിൽ സജിൻ വർഗീസ് (19) എന്നിവരെ കോന്നി പോലീസ് നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഇവരുടെ കൂട്ടു പ്രതിയായ അരുവാപ്പുലം പടപ്പക്കൽ എന്ന സ്ഥലത്ത് കരിമൽ വടക്കേതിൽ വീട്ടിൽ ശ്രീജിത്ത് വിനോദ് (19) എന്നയാളാണ് ഇന്ന് കോന്നി പോലീസിന്റെ പിടിയിലായത്. S I മാരായ ഷൈജു അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാം പ്രതിയായ ഇയാളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...