പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ : മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : ഏഴു പേരുടെ മരണത്തിനിടയാക്കിയ കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്‌. ബസ് പരിശോധിച്ച റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറടങ്ങിയ സംഘം സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടില്ലെന് കണ്ടെത്തി. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് സുള്ള്യ പാണത്തൂര്‍ റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിന്‍റെ സണ്‍ഷൈഡിലും മരങ്ങളിലും ഇടിച്ച ശേഷം തലകീഴായി താഴെയുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പെട്ട ബസ് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം വിശദമായി പരിശോധിച്ചു.

ബസിന് യന്ത്ര തകരാറുകളൊന്നും ഇല്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. ബസില്‍ അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കാരുണ്ടായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചത്. കര്‍ണാടകയിലെ ലൈന്‍ ബസ് ആണ് വിവാഹ ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. ബസിന് അന്തര്‍ സംസ്ഥാന സര്‍വീസിന് അനുമതി ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...