“നികുതി ഊറ്റാത്ത പഞ്ചാബിലെ ഇന്ധനം വിൽപ്പനക്ക് ” ; കേരള സർക്കാരിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : “പഞ്ചാബ് സെ പെട്രോൾ ലേലോ കേരള സേ പുരാ നികുതി ഊറ്റ് ഹൈ” ഇന്ധന നികുതി കുറയ്ക്കാതെ കേരള ജനതയെ സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. പഞ്ചാബിൽ 95 രൂപക്ക് കിട്ടുന്ന പെട്രോളിന് കേരളത്തിൽ 105 രൂപയാണ് വില. ഡീസലാകട്ടെ പഞ്ചാബിൽ 83 രൂപയും കേരളത്തിൽ 92 രൂപയും. ഇതിൽ പ്രതിഷേധിച്ച് പഞ്ചാബി വേഷം ധരിച്ച് “നികുതി ഊറ്റാത്ത പഞ്ചാബിലെ ഇന്ധനം വിൽപ്പനക്ക് ” എന്ന പ്രതീകാത്മക പ്രതിഷേധമാണ് അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത് .

“പഞ്ചാബ് സെ പെട്രോൾ ലേലോ കേരള സേ പുരാ നികുതി ഊറ്റ് ഹൈ” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു. ബിജിലാൽ ആലുനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിന്ദുബിനു, മണ്ഡലം പ്രസിഡന്‍റ് ഇൻഷാദ് വലംഞ്ചുഴി, ജോബിൻ മൈലപ്രാ, പ്രണവ് പി.ആർ, ജസ്റ്റസ് ജോർജ്, അബ്ദുൽ ജവാദ്, ഷിജു മേലേവീട്ടിൽ,അൻസാരി തൈക്കൂട്ടത്തിൽ, മുഹമ്മദ് റാഫി, സജി എം, അജ്മൽ ഷാ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...