എൻ.ഡി.എ നേതാക്കളുടെ പഞ്ചായത്ത് ഏരിയാ പര്യടനം വെച്ചൂച്ചിറയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി എൻ.ഡി.എ നേതാക്കളുടെ പഞ്ചായത്ത് ഏരിയാ പര്യടനം വെച്ചൂച്ചിറയിൽ നടന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവിയുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ വെച്ചൂച്ചിറ ഏരിയയിലെ വെച്ചൂച്ചിറ, കുന്നം, വെൺകുറഞ്ഞി, കൂത്താട്ടുകുളം, പരുവ, മണ്ണടിശാല തുടങ്ങിയ സ്ഥലങ്ങളിൽ പൗര പ്രമുഖരെയും സമുദായ നേതാക്കളെയും സന്ദർശിച്ചു. തുടർന്ന് വെച്ചൂച്ചിറ ഏരിയാ കമ്മിറ്റിയുടെ സമ്പൂർണ യോഗം വൈകിട്ട് 4 മണിക്ക് ബിജെപി വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഏ.ആർ. രാജഗോപാലിൻ്റ അധ്യക്ഷതയിൽ നടന്നു.

യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെ.പ്രമീളാദേവി ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, ഗ്രാമ പഞ്ചായത്തംഗം രാജി വിജയകുമാർ, കർഷക മോർച്ച ജില്ലാ കമ്മിറ്റിയംഗം ജോസ് പുത്തേട്ട്, ഒ ബി സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലിജികുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മധുസൂദനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകാന്ത് എം.ജി, പഞ്ചായത്ത് സെക്രട്ടറി എൻ.എസ്. രാജൻ, എസ് സി. മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.എം ശശി, മണ്ഡലം കമ്മിറ്റിയംഗം ജയൻ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർ പ്രമീളാദേവിയോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...