ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് തല സമിതിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കണ്‍വീനറായുമുള്ള അറുപതംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. പഞ്ചായത്തില്‍ നടത്തേണ്ട വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. മാത്രമല്ല, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വാര്‍ഡ് തല സമിതികള്‍ വാര്‍ഡ് മെമ്പര്‍മാരുടെ അധ്യക്ഷതയില്‍ രൂപീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി, വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ രമാദേവി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...