ബ്രിട്ടനില്‍ നിന്ന് കോഹിനൂര്‍ ഇന്ത്യയിലേക്ക് എന്നെത്തും ? മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടണ്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് പല വിലപ്പെട്ട വസ്തുക്കളും ബ്രിട്ടണ്‍ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോഹിനൂര്‍ രത്‌നം. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലാണ് ഈ കോഹിനൂര്‍ രത്‌നമുള്ളത്. ഇന്ത്യയില്‍ കാലാകാലങ്ങളില്‍ ഈ വജ്രം സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം വീണ്ടും ഈ ആവശ്യം ശക്തി പ്രാപിച്ചിരിക്കുകയാണ്.

കോഹിനൂര്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളും സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിലൊന്നായ കോഹിനൂര്‍ ബ്രിട്ടണില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.കോഹിനൂര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി, ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ ഈ വിഷയം യുകെ ഗവണ്‍മെന്റുമായി കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, ഈ വിഷയത്തില്‍ തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ തുടര്‍ന്നും അന്വേഷിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...