ബസില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബസില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. തമിഴ്‌നാട് നര്യാംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് അറസ്റ്റിലായത്. ഡിഎംകെ പ്രതിനിധിയാണ് ഭാരതി. ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്. നേര്‍കുണ്ട്രം സ്വദേശിയായ വരലക്ഷമിയുടെ മാലയാണ് ബസില്‍ യാത്ര ചെയ്യവെ മോഷണം പോയത്. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തന്റെ നാല് പവന്റെ മാല മോഷണം പോയ വിവരം യുവതി അറിയുന്നത്. കോയമ്പേട് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി.

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ സമീപത്തിരുന്ന മറ്റൊരു സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പഞ്ചായത്ത് പ്രസിഡന്റാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാരതിക്കെതിരെ നിരവധി കേസുകള്‍ നിലിവിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...