പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ക​ത്തികാ​ട്ടി മ​ർദ്ദനം ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട: പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ക​ത്തികാ​ട്ടി മ​ർദ്ദനം നടത്തിയ രണ്ടുപേർ പോലീസ് പി​ടി​യി​ൽ. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷ്, ശ്രീ​കാ​ന്ത് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യിരുന്നു കേസിനാസ്പദമായ സം​ഭ​വം. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ട​വ​ൻ​കോ​ട് വാ​ർ​ഡം​ഗം അ​നീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് അ​യ​ൽ​വാ​സി​കളെ​ത്തി ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും മ​ർ​ദ്ദിക്കു​ക​യും ചെ​യ്ത​ത്. അ​നീ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​യ​ൽ​പ​ക്ക​ത്ത് താ​മ​സി​ക്കു​ന്ന ഇ​വ​ർ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​യ്ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇത് സംബന്ധിച്ച് വാ​ർ​ഡം​ഗം വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​വ​ർ രാ​ത്രിയിൽ ക​ത്തി​യു​മാ​യി വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അനീഷിനെ മ​ർ​ദ്ദിക്കു​ക​യും ചെ​യ്ത​ത്. ഈ ​സം​ഭ​വ​ത്തി​ൽ വാ​ർ​ഡം​ഗം അ​നീ​ഷി​നും പ്ര​തി​യാ​യ സു​രേ​ഷി​നും പ​രി​ക്ക് പ​റ്റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പരി​ക്കേ​റ്റ സു​രേ​ഷി​ന്‍റെ മൊ​ഴി​യി​ലും പൊലീസ് കേ​സ​ടു​ത്തു. വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ ആ​ശീ​ഷ്, ബൈ​ജു, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, വി​ഷ്ണു എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ പടയപ്പ , ഷൂട്ടിങ് നിർത്തിവെച്ചു

0
കുണ്ടള : ഇടുക്കിയിൽ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് 'പടയപ്പ'യെത്തി....

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...