തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മില്‍ വാക്കേറ്റം. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ നായരും ആശുപത്രിലെ ഡോക്ടറായ ഗോപികൃഷ്ണനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഞ്ചായത്തിലെ ജീവനക്കാരനെ അടിപിടി കേസുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിച്ചതായിരുന്നു രാജേന്ദ്രന്‍ നായര്‍.
വാര്‍ഡിലേക്ക് മാറ്റിയ രോഗിയോടൊപ്പം നിന്ന പഞ്ചായത്ത് പ്രസിഡന്റിനോടും കൂട്ടിരുപ്പുകാരോടും പുറത്തേക്ക് നില്‍ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. എന്നാല്‍ ഡോക്ടര്‍ തന്നോട് മോശമായി സംസാരിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടില്ല. ഇത് വാര്‍ത്തയായതോടെ അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു.