തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ രൂപം കൊടുത്ത പഞ്ചായത്ത്, വാര്‍ഡ് തല സമിതികള്‍ പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത് ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാര്‍ഡ്തല സമിതികള്‍, കൊവിഡ് പോസിറ്റീവ് ആയവരുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നല്‍കുന്നതിന് മുന്‍ഗണന നല്‍കണം. ജനങ്ങള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ രോഗികളെ അടിയന്തിര പ്രാധാന്യത്തോടെ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റേണ്ടതും വാര്‍ഡ്തല സമിതികളുടെ ചുമതലയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹ്യ അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പു വരുത്തുകയും വേണം.
കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണത്തിനൊപ്പം സെക്ടറല്‍ മജിസ്ട്രേട്ടമാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കേണ്ടതും വാര്‍ഡ്തല സമിതികളാണ്. പോലീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കണം.
അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. കൊവിഡ് ബാധിച്ച് തൊഴില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ നിരീക്ഷണച്ചുമതലയും ഇവര്‍ക്കാണ്. രോഗികളുടെ എണ്ണം കൂടിയാല്‍ ക്യാമ്പുകള്‍ ക്ളസ്റ്ററായി കണ്ട് രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതോടൊപ്പം ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യണം.
മുതിര്‍ന്നവര്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ ഭിന്നശേഷിക്കാര്‍, തീരദേശത്ത് താമസിക്കുന്നവര്‍, ചേരികളിലും മറ്റും താമസിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് വാര്‍ഡ് തല സമിതികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം. ഏത് സാഹചര്യവും നേരിടുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കി നിറുത്തണം.
പരിധിയില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളെ കണ്ടെയ്‌ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതും ഈ സമിതികളുടെ ചുമതല ആയിരിക്കും. ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുമായി ആലോചിച്ച് വേണം ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ ശേഖരിച്ച ശേഷം പഞ്ചായത്തുകള്‍ അത് കൊവിഡ് ജാഗ്രതാ പോര്‍ട്ടലുകളില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. ഈ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായിരിക്കും. വലിയ തോതില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ജിയോ മാപ്പിംഗ് നടത്തണം.
ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും വാര്‍ഡ്തല സമിതികളുടെ ചുമതലയാണ്. മാളുകള്‍, സിനിമാ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കമുള്ള പരിപാടികളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം.