പത്തനംതിട്ട : കൊറോണ നിരീക്ഷണത്തില്‍ വീട്ടില്‍ കഴിഞ്ഞിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുക്കാനെത്തി. ഇദ്ദേഹത്തെ കളക്ടര്‍ ശകാരിച്ച് തിരിച്ചയച്ചു. കോവിഡ് ബാധിതരുമായി നേരിട്ട് ബന്ധപ്പെടാത്ത ആളായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. എന്നിരുന്നാലും വീട്ടിലെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കാര്യമാക്കാതെയാണ് ഇദ്ദേഹം യോഗത്തിനെത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധിക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്ന് മതിയായ സഹകരണം ലഭിക്കുന്നില്ലെന്ന് കലക്ടർ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കും. പുറത്തിറങ്ങേണ്ട ആവശ്യമില്ല. നിരീക്ഷണത്തിലുള്ള 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കലക്ടർ പറഞ്ഞു.