കോതമംഗലം : സമരാനുകൂലികള്‍ മര്‍ദ്ദിച്ച് അവശനാക്കിയ പഞ്ചായത്ത് സെക്രട്ടറി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. കോതമംഗലം താലൂക്കിൽ പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ ഇന്ന് ജോലിക്ക് ഹാജരായ സെക്രട്ടറി മനോജിനെയാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി സമരക്കാർ മർദിച്ചവശനാക്കിയത്.
ഓഫീസിലെത്തി കർത്തവ്യ നിർവഹണം നടത്തി വരുന്നതിനിടെ ഒരു സംഘം പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് പ്രകടനമായി എത്തി അവിടെ വലിയ രീതിയിൽ ഒച്ചയും ബഹളവും ഉണ്ടാക്കുകയും സെക്രട്ടറി ഇരിക്കുന്നിടത്തെക്കെത്തി അദ്ദേഹത്തെ അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ് മൂക്കിലൂടെ ചോരയൊലിച്ച് അവശനായ പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് എത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





























