റാന്നി : സംസ്ഥാന പാതയുടെ നിര്‍മ്മാണം റാന്നിയില്‍ ഒന്നാം ഘട്ട പൂര്‍ത്തിയായി. എന്നിട്ടും പെരുമ്പുഴ തോട്ടമണ്‍ ഭാഗത്തെ പൈപ്പുപൊട്ടലിനു ഇതുവരെയും ശ്വാശ്വത പരിഹാരമായില്ല. റാന്നി പെരുമ്പുഴ സ്റ്റാന്‍ഡിനു സമീപത്തും പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷന്‍ എന്നിവയുടെ സമീപത്തും പൈപ്പുപൊട്ടി വെള്ളം തുടരെ വരുന്നതിനാല്‍ ഒന്നാം ഘട്ട ടാറിംഗ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
പോസ്റ്റ് ഓഫീസിന് മുമ്പിലത്തെ കുഴിയാവട്ടെ അപകടകരമായ രീതിയിലാണ്. വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നു. തുടരെ പൈപ്പുകള്‍ പൊട്ടിയാല്‍ സംസ്ഥാന പാത നിര്‍മ്മാണം പൂര്‍ത്തിയായാലും റാന്നിയിലെ റോഡുകളുടെ സ്ഥിതി ഏതാണ്ട് എന്താകുമെന്നതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ കുറെ മാസങ്ങളായി റോഡിന്റെ നടുക്ക് ഇത്തരത്തില്‍ കുഴിഞ്ഞു കിടക്കുന്നത്.





























