കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടേണ്ടത് തന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ; നിതിന്‍ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. നിരന്തര തോല്‍വികള്‍ കൊണ്ട് തകര്‍ന്ന കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടേണ്ടത് തന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ പ്രാദേശികകക്ഷികള്‍ പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും അത് നല്ല സൂചനയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനാധിപത്യം രണ്ട് ചക്രത്തിലാണ് മുന്നോട്ടുപോകുന്നത്. ഒന്ന് ഭരണകക്ഷിയും മറ്റൊന്ന് പ്രതിപക്ഷവും. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നത് എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ്. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ആ സ്ഥാനം പ്രാദേശികകക്ഷികള്‍ കൈയടക്കും. അത് ജനാധിപത്യത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം ശക്തമാകണം-ഗഡ്കരി പറഞ്ഞു.

മറാത്തി പത്രമായ ലോക്മതിന്റെ മാധ്യമപുരസ്‌കാര ചടങ്ങിന്റെ ഭാഗമായി നടന്ന ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കവെയാണ് നിതിന്‍ ഗഡ്കരിയുടെ അഭിപ്രായപ്രകടനം. ”ജവഹര്‍ലാല്‍ നെഹ്‌റു ഒരു ഉദാഹരണമാണ്. അടല്‍ബിഹാരി വാജ്‌പെയ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും നെഹ്‌റു അദ്ദേഹത്തെ ആദരിച്ചു. അതിനാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ ഹൃദയം തകരാതെ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണം.” ഗഡ്കരി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ പാര്‍ട്ടിയില്‍ തന്നെ നിന്ന് തങ്ങളുടെ ബോധ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയത്തില്‍ നിരാശരാകാതെ പ്രവര്‍ത്തനം തുടരണം. ഇപ്പോള്‍ തോല്‍വിയാണെങ്കില്‍ ഒരിക്കല്‍ ജയവുമുണ്ടാകും. പാര്‍ലമെന്റിലെ രണ്ട് സീറ്റില്‍നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് ബി.ജെ.പിക്കൊരു പ്രധാനമന്ത്രിയുണ്ടായതെന്നും നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...