തൃശ്ശൂർ പെരുവനം ചിറയ്ക്കാക്കോട്ട് എളങ്ങല്ലൂർ മനയിൽ നടക്കുന്ന സോമയാഗത്തിൽ പ്രധാന ചുമതലക്കാരായി പന്തളം ബാലകന്മാര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : തൃശ്ശൂർ പെരുവനം ചിറയ്ക്കാക്കോട്ട് എളങ്ങല്ലൂർ മനയിൽ നടക്കുന്ന സോമയാഗത്തിൽ പങ്കെടുക്കുവാൻ പന്തളത്തുനിന്നുള്ള ബാലന്മാർ. പന്തളം കുരമ്പാല മുളയ്ക്കൽ വടക്കേ ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയുടേയും ജയലക്ഷ്മി അന്തർജനത്തിന്റെയും ഇരട്ടക്കുട്ടികളായ വിഷ്ണുനാരായണൻ നമ്പൂതിരിയും വിഷ്ണുദേവൻ നമ്പൂതിരിയുമാണ് യാഗത്തിൽ പ്രധാന ചുമതലക്കാരായി പങ്കെടുക്കുന്നത്. ഇവർക്കൊപ്പം ആറ്റിങ്ങൽ കല്ലൂർ മഠത്തിൽ ഹരി ഭട്ടതിരിയുടെയും ഉമാദേവി അന്തർജനത്തിന്റെയും മകൻ കാളിദാസൻ ഭട്ടതിരിയും സോമയാഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കോട്ടയം കുറിച്ചിത്താനത്ത് ഗുരുവായൂർ മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയുടെ തോട്ടം സാമവേദ പാഠശാലയിലെ വിദ്യാർഥികളാണ് മൂവരും. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് വിഷ്ണുനാരായണനും വിഷ്ണുദേവനും. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് കാളിദാസൻ. യാഗത്തിലെ സോമവേദത്തിന്റെ ചുമതലയുള്ളയാളാണ് ഡോ. തോട്ടം ശിവകരൻ നമ്പൂതിരി. തിങ്കളാഴ്ച തുടങ്ങിയ അഗ്ന്യാധാനം സോമയാഗം മേയ് നാലിന് സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...