പന്തളം : പന്തളം ബൈപ്പാസിന്റെ കാര്യത്തിൽ ഏഴ് വർഷത്തെ കാത്തിരുപ്പ് പിന്നെയും നീളുകയാണ്. എം.സി.റോഡിലെ ഗതാഗതക്കുരുക്കിൽ പന്തളം ഒന്നാംസ്ഥാനത്തെത്തിയിട്ടും നടപടി ക്രമങ്ങൾ ഇഴയുന്നതേയുള്ളു. അളന്ന് കല്ലിട്ട ഭൂമി എടുക്കുമോ, പണം കിട്ടുമോ, വീട് നഷ്ടപ്പെടുമോ, കൃഷിയിടം ഇല്ലാതാകുമോ തുടങ്ങിയ ആശങ്കകൾ ഇനിയും ബാക്കി. സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് ഏഴംഗ വിദഗ്ദ്ധസമിതി പരിശോധിച്ച് പഠനം നടത്തിയശേഷം അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചശേഷമേ അടുത്ത നടപടിയിലേക്ക് കടക്കാനാകൂ.
സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ഇതിൽ ജനങ്ങൾക്കുള്ള പരാതി ഉദ്യോഗസ്ഥർ നേരിട്ട് കേൾക്കുകയും ചെയ്യുന്ന നടപടി പൂർത്തിയായശേഷമാണ് ജനങ്ങളുടെ അഭിപ്രായം കൂടി ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ പൂർണരൂപം വിദഗ്ദ്ധസമിതി പഠിച്ചത്. ബൈപ്പാസ് വരുന്ന ഭാഗത്ത് ഇതിന്റെ ഗുണ ദോഷങ്ങൾ ബാധിക്കുന്നവരുടെ അഭിപ്രായം കേൾക്കലായിരുന്നു പ്രധാനം. ബൈപ്പാസ് വരുന്നതിനെ സ്വാഗതം ചെയ്തും. ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരത്തിയും നിരവധി അഭിപ്രായങ്ങൾ വിദഗ്ദ്ധ സമിതി പരിശോധിച്ചു. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ആ ഭാഗത്ത് നിലവിലുള്ള വിലയുടെ ഇരട്ടിയും ഏറ്റെടുക്കുന്ന കാലയളവിൽ 12 ശതമാനം പലിശയും നൽകുമെന്നും പിന്നിലേക്കുള്ള മൂന്നുവർഷത്തെ ആധാരവില കണക്കാക്കിയാകും ഇത് നൽകുകയെന്നും വിലപിടിപ്പുള്ള മരത്തിനും വീടുകൾക്കും നിർമിതികൾക്കുമെല്ലാം വില നൽകുമെന്നും ഉള്ള ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ചെങ്കിലും പദ്ധതി എന്ന് നടപ്പാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033