ചെട്ടിയാരഴികത്ത് കടവ് പാലത്തില്‍ വെളിച്ചം വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

മണ്ണടി : മണ്ണടി – താഴത്ത്‌ കുളക്കട ഗ്രാമങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ചെട്ടിയാരഴികത്ത് കടവ് പാലം യാഥാർഥ്യമായപ്പോൾ പാലത്തിൽ വെളിച്ചംകൂടി വരണമെന്ന ആവശ്യം നടപ്പായില്ല. സന്ധ്യ കഴിഞ്ഞാൽ പാലത്തിൽ കൂരിരുട്ടാണ്. പാലം വന്നതോടെ വൈകുന്നേരങ്ങളിലും പുലർച്ചെയും മണ്ണടിയിൽനിന്ന്‌ താഴത്തുകുളക്കടയിലേക്കും തിരിച്ചും വ്യായാമത്തിനായും കാൽനടയാത്രക്കാരായും ഒട്ടേറെ പേർ പോകുന്നുണ്ട്. പാലത്തിലും അതിനുസമീപവും പൊതുവേ തെരുവുനായശല്യം കൂടുതലാണ്. വെളിച്ചമില്ലാത്തതുകാരണം നായകൾ പാലത്തിന്‍റെ നടപ്പാതയിൽ കിടന്നാൽപോലും കാണാൻ സാധിക്കുന്നില്ലെന്ന് കാൽനടയാത്രികർ പറയുന്നു.

കൂടാതെ ചെട്ടിയാരഴികത്ത് പാലത്തിെൻറ ഇരുവശത്തും ഉയരത്തിലുള്ള സുരക്ഷാവേലി സ്ഥാപിക്കമെന്ന ആവശ്യവും ശക്തമാണ്. മാലിന്യം തള്ളുന്നത് തടയാനും ആളുകൾ അപകടത്തിൽപെടാതിരിക്കാനുമാണ് വേലി വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നത്. 11.44 കോടിയോളം രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. എന്നാൽ വേലിയും വെളിച്ചവും സംബന്ധിച്ചുള്ള പദ്ധതി ഈ നിർമാണപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മൊത്തം 130.70 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിന്. 7.5 മീറ്റർ കാര്യേജ്‌ വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ നടപ്പാതയുമുണ്ട്. ഇതിനാൽ സംസ്ഥാന സർക്കാർ പുതിയ ഒരു പദ്ധതിവെച്ച് വെളിച്ചവും സുരക്ഷാവേലിയും സ്ഥാപിച്ചുതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ; സംസ്ഥാനത്ത് ഒരു മരണം കൂടി

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്...

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...