വീടിനു നമ്പര്‍ കിട്ടിയില്ല ; ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഷഹാബുദ്ദീന്റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭ വീട്ടുനമ്പര്‍ ഇടാത്തതിനാല്‍ നിര്‍ദ്ധനനായ കടയ്ക്കാട് കല്ലാറ്റില്‍ പുത്തന്‍വീട്ടില്‍ ഹാബുദീനും കുടുംബവും ആനുകൂല്യങ്ങള്‍ കിട്ടാതെ വലയുന്നു. അടൂര്‍ ആര്‍.ഡി.ഒയുടെ തീരുമാനം വൈകുന്നതാണ് നഗരസഭയില്‍ നിന്നും വീട്ടു നമ്പര്‍ ലഭിക്കാന്‍ താമസം.

നഗരസഭയില്‍ നിന്നു കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാതെയാണ് വീടു പണി നടത്തിയത്. വീട്ടുനമ്പര്‍
ലഭിക്കാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. ഇതോടെ കോവിഡ് കാലത്ത് മറ്റ് മാര്‍ഗമൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ് ഷഹാബദീനും കുടുംബവും. ഭാര്യ സലീനയും മൂന്നു മക്കളും അടങ്ങുന്നതാണു ഷഹാബുദ്ദീന്റെ കുടുംബം. മൂത്തമകളെ വിവാഹം കഴിച്ചു വിട്ടു. വിദ്യാര്‍ത്ഥികളായ രണ്ടു മക്കള്‍ക്കൊപ്പമാണ് താമസം.

വീടിനു നമ്പരില്ലെങ്കിലും വൈദ്യുതി ലഭിച്ചത് മുമ്പ് വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മേല്‍വിലാസത്തിലാണ്. ഈ വിലാസത്തില്‍ റേഷന്‍ കാര്‍ഡുണ്ട് എന്നതു മാത്രമാണ് ആശ്വാസം. വയല്‍ നികത്തിയാണ് വീട് വെച്ചത്. അതിനാല്‍ നിലമെന്നതു മാറ്റി പുരയിടമാക്കി നല്‍കണ്ടതു റവന്യൂ വിഭാഗമാണ്. ഇക്കാര്യത്തില്‍ ഷഹാബുദ്ദീന്‍ കളക്ടര്‍ക്കു പരാതി നല്കിയിരുന്നു. ഇടയ്ക്കു വില്ലേജില്‍ നിന്നും വന്നു സ്ഥലം അളന്നു കൊണ്ടു പോയിരുന്നു. പിന്നീടു തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കോവിഡ് കഴിയട്ടെ എന്ന് ആര്‍.ഡി.ഒയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. ആ പ്രതീക്ഷയില്‍ കഴിയുകയാണ് ഷഹാബുദ്ദീനും കുടുംബവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...