ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പന്തളം എംസി റോഡ്‌

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : അ​ത്യാ​സ​ന്ന നി​ല​യി​ൽ രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ പോ​ലും വ​ഴി മു​ട​ക്കി റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ത​ട​സ്സം. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളും അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കിട്ട് പ​ന്ത​ളം ജംഗ്ഷനില്‍ രോ​ഗി​യു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ ആം​ബു​ല​ൻ​സ് ഗ​താ​ഗ​ത​ക്കു​രു​ക്ക്​ മ​റി​ക​ട​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി. എം.​സി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും 10 വ​ർ​ഷ​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ കൊ​ണ്ടു​വ​ന്ന എം.​സി റോ​ഡ് മേ​ൽ​പാ​ലം പ​ദ്ധ​തി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. നാ​ലു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് പി​ന്നീ​ട് വേ​ണ്ടെ​ന്ന് വെ​ച്ച​ത്.

പ​ക​രം പ്ര​ഖ്യാ​പി​ച്ച സ​മാ​ന്ത​ര പാ​ത​യും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. ഓ​ണ​ക്കാ​ലം അ​ടു​ത്ത​തോ​ടെ തി​ര​ക്ക് വീ​ണ്ടും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ എം.​സി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ നി​യ​ന്ത്രി​ക്കാ​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കെ.​എ​സ്.​ടി.​പി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പ​ന്ത​ളം ജംഗ്ഷനില്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​ഗ്ന​ലി​ന് ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും കു​രു​ക്കി​ന് മാ​ത്രം ഒ​രു കു​റ​വും വ​ന്നി​ട്ടി​ല്ല. എം.​സി റോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ലി​ന്റെ ദൈ​ർ​ഘ്യ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞു​പോ​കു​മ്പോ​ൾ പ​ന്ത​ളം -മാ​വേ​ലി​ക്ക​ര, പ​ന്ത​ളം -പ​ത്ത​നം​തി​ട്ട റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്. സി​ഗ്ന​ൽ സം​വി​ധാ​നം പു​ന​രാ​വി​ഷ്ക​രി​ച്ച​തോ​ടെ എം.​സി റോ​ഡ് നേ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും മ​റ്റു​ദി​ശ​യി​ലേ​ക്കു​ള്ള സി​ഗ്ന​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ വ​ല​തു​ഭാ​ഗ​ത്തേ​ക്കും ഇ​ട​തു​ഭാ​ഗ​ത്തേ​ക്കും തി​രി​യു​മ്പോ​ഴാ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​യെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ടൗ​ണി​ന് ചു​റ്റു​മു​ള്ള സ​മാ​ന്ത​ര പാ​ത​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും

0
ദില്ലി: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന്...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി ; അധ്യാപകനെതിരെ കേസെടുത്തു

0
മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

0
കാസർകോട്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി...