പന്തളം നഗരസഭയുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭയുടെ 2021-22 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍,  പന്തളം നഗരസഭാ അധ്യക്ഷ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിന് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടേയും അധ്യക്ഷന്മാരും സെക്രട്ടറിമാരും നിര്‍വഹണ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി  ജനുവരി മാസത്തില്‍ ബ്ലോക്ക്തല അവലോകന യോഗം നടത്താനും യോഗം തീരുമാനിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം സംബന്ധിച്ച് ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം  ജിജു പി അലക്‌സിന്റെ സാന്നിധ്യത്തില്‍ ഏകദിന ശില്പശാല ജനുവരി ആദ്യവാരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...