Monday, July 7, 2025 11:11 pm

പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബദല്‍ ഉത്പന്നങ്ങളുടെ വിപണനമേള പന്തളം നഗരസഭയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള ആരംഭിച്ചു. പന്തളം നഗരസഭ ശുചിത്വമിഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ബദല്‍മേള സംഘടിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി രണ്ടു വരെ നടക്കുന്ന മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ.സതി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബദല്‍ മേള രാവിലെ 10 മണി മുതല്‍ രാത്രി എട്ടു വരെയാണ്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബദല്‍ ഉത്പന്നങ്ങളുടെ മേള സംഘടിപ്പിച്ചിട്ടുള്ളത്. കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബദല്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും മേളയില്‍ സൗകര്യമുണ്ട്. പത്തോളം സ്റ്റാളുകളിലായി വിവിധ തുണി, പേപ്പര്‍, തടി ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായുണ്ട്. എട്ടു രൂപ മുതലുള്ള വിവിധ തുണിസഞ്ചികള്‍ മേളയില്‍ ലഭ്യമാണ്. കൂടാതെ തുണിയില്‍ നിര്‍മിച്ച ബിഗ്‌ഷോപ്പറുകള്‍, ബാഗുകള്‍, വലിയ സഞ്ചികള്‍, തുണിയില്‍ നിര്‍മിച്ച പേഴ്‌സ്, ഹാന്‍ഡ് ബാഗുകള്‍, മടക്കി വയ്ക്കാവുന്ന സ്‌ട്രോബറി ബാഗുകള്‍, പേപ്പര്‍ കാരിബാഗുകള്‍ എന്നിവ വിപണനത്തിനായുണ്ട്.

ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആനി ജോണ്‍ തുണ്ടില്‍, ലസിത ടീച്ചര്‍, കൗണ്‍സിലര്‍മാരായ പന്തളം മഹേഷ്, നൗഷാദ് റാവുത്തര്‍, കെ.ആര്‍.വിജയ കുമാര്‍, മഞ്ചു വിശ്വനാഥ്, സുനിത വേണു, എ.ഷാ, ജി.അനില്‍ കുമാര്‍, എം.ജി. രമണന്‍, നഗരസഭ സെക്രട്ടറി ജി.ബിനുജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.അനില്‍ കുമാര്‍, എസ്.കൃഷ്ണകുമാര്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.എം.ജോസഫ്, പ്രോഗ്രാം ഓഫീസര്‍ അജയ്.കെ.ആര്‍, ടെക്‌നിക്കല്‍ കണ്‍സണ്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് വിളംബര ജാഥ നടത്തി. ജാഥയുടെ ഭാഗമായി നഗരസഭ ചെയര്‍പേഴ്‌സണ്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെക്രട്ടറി ഉദ്യോഗസ്ഥര്‍, എന്‍.സി.സി വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്ലാസ്റ്റിക് കാരിബാഗുകള്‍ വാങ്ങി പകരം ആയിരത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്തു. കൂടാതെ എല്ലാ വീടുകളിലും ഒരു തുണിസഞ്ചി വീതം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നഗരസഭയും ശുചിത്വമിഷനും ചേര്‍ന്ന് വ്യാപാരി വ്യവസായി അംഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് നടപടികൾ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക്...

നന്നുവക്കാട് നോർത്ത് വൈഎംസിഎയുടെ പ്രവർത്തനോദ്ഘാടനവും ഓഫീസ് മന്ദിര നിർമ്മാണോദ്ഘാടനവും നടന്നു

0
പത്തനംതിട്ട: നന്നുവക്കാട് നോർത്ത് വൈ എം സി എയുടെ പ്രവർത്തനോദ്ഘാടനം നാഷണൽ...

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ പാറമടയിലുണ്ടായ അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

0
പത്തനംതിട്ട : കോന്നി പയ്യനാമണ്ണിൽ പാറമടയിലുണ്ടായ അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു

0
പത്തനംതിട്ട : പാറയിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ച പത്തനംതിട്ട...