താമരശേരിയിലും പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച്‌ ബിജെപി നടത്തുന്ന വിശദീകരണം ബഹിഷ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ ബിജെപി നടത്തുന്ന വിശദീകരണം ബഹിഷ്‌കരിച്ച്‌ കോഴിക്കോട് താമരശേരിയിലും വ്യാപാരികള്‍ കടകളടച്ചു. വൈകീട്ട് അഞ്ച് മണിക്കാണ് ബിജെപിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച്‌ സ്ഥലം വിട്ടു. വൈകീട്ട് അഞ്ചുമണിക്ക് താമരശ്ശേരി പഴയ ബസ്റ്റാന്റില്‍ പൊതു യോഗം നടക്കുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. എന്നാല്‍ ഉച്ചക്ക് രണ്ടരയോടെ താമരശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു തുടങ്ങി.

മൂന്നുമണിയോടെ തന്നെ ബഹുഭൂരിഭാഗം കടകളും അടച്ച്‌ വ്യാപാരികള്‍ സ്ഥലം വിട്ടു. ഓട്ടോ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളും നാമമാത്രമായി മാത്രമേ താമരശ്ശേരിയില്‍ സര്‍വീസ് നടത്തുന്നുള്ളൂ. അതേസമയം കടകളടയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം നടത്തിയവര്‍ക്കെതിരെ പോലിസ് ഇന്നലെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. നേരത്തെ കുറ്റിയാടി, നരിക്കുനി തുടങ്ങി വിവിധ ഇടങ്ങളില്‍ ബിജെപിയുടെ വിശദീകരണ യോഗത്തിന് എതിരേ സമാന രീതിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...