സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യവാലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയത്. കുടുംബ നാഥന്റെ പേരും തൊഴിലും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയും ചോദ്യാവലിയിലുണ്ട്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിലില്ല. അതേസമയം പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിര്‍ദ്ദേശം നല്‍കിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊടുവളളി നഗരസഭ തീരുമാനിച്ചു.

എന്‍പിആറിനായി വിവരശേഖരണം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കും വരെ സെന്‍സസുമായി സഹകരിക്കേണ്ടെന്നും മുസ്ലിം ലീഗ് നേതൃത്വത്തിലുളള നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.സെന്‍സസ് നടപടികള്‍ക്കായി എന്യുമേറേറ്റര്‍മാരെ വേണമെന്നാവശ്യപ്പെട്ട് ജനുവരി 21 ന് കൊടുവളളി നഗരസഭ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന സൂപ്രണ്ട് മധുവും ഹെഡ് ക്ലര്‍ക്ക് ഹസ്സന്‍കുട്ടിയും സ്‌കൂളുകള്‍ക്ക് കത്തയച്ചിരുന്നു. ഈ കത്തില്‍ സെന്‍സസിന് ഒപ്പം എന്‍പിആര്‍ വിവരശേഖരണവും നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവും റഫറന്‍സായി നല്‍കിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ അറിയാതെ ഇത്തരമൊരു കത്തയച്ചതിനാണ് ഇരുവര്‍ക്കുമെതിര നടപടി സ്വീകരിക്കാനുളള തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...