പന്തളം : തിരുവാഭരണ ഘോഷയാത്രക്കും അനുബന്ധ ചടങ്ങുകൾക്കും ഇത്തവണ രാജപ്രതിനിധിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ പറഞ്ഞു. കൊട്ടാരത്തിൽ അശൂലമുണ്ടായതിനാലാണ് 12 ദിവസത്തേക്ക് രാജപ്രതിനിധിയുടെ സാന്നിധ്യം ഒഴിവാക്കിയത്. പന്തളത്തുനിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ വലിയ രാജാവ് രാജ പ്രതിനിധിക്ക് പൂജിച്ച ഉടവാൾ കൈമാറുന്ന പ്രധാന ചടങ്ങും തിരുവാഭരണ പേടകങ്ങൾ ശിരശ്ശിലേറ്റി നല്കുന്ന ചടങ്ങും ഇത്തവണ ഉണ്ടാവില്ല. സന്നിധാനത്തെ ചടങ്ങുകളിലും രാജപ്രതിധിയുടെ സാന്നിധ്യമുണ്ടാവില്ല.16 ആം തീയതിക്ക് ശേഷം കുടുംബാംഗങ്ങൾ ശബരിമലയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കും.
തിരുവാഭരണ ഘോഷയാത്രക്കും അനുബന്ധ ചടങ്ങുകൾക്കും ഇത്തവണ രാജപ്രതിനിധിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് പന്തളം കൊട്ടാരം
RECENT NEWS
Advertisment