പന്തളം : കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം കൊണ്ട് മഹാമാരിയെ പിടിച്ചുകെട്ടാൻ അക്ഷീണം പ്രയത്നിക്കുന്ന പോലീസ് ഉദ്ദ്യോഗസ്ഥരെ ആദരിക്കുന്നതിന്റെ ഭാഗമായി പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്സ് ശ്രീകുമാറിനെ റോട്ടറി ക്ലബ് ഓഫ് കുളനട ആദരിച്ചു. ക്ലബ്ബിനുവേണ്ടി പ്രസിഡന്റ് രാജീവ് വേണാട് പൊന്നാടയും പ്രശംസാപത്രവും ശ്രീകുമാറിന് സമര്‍പ്പിച്ചു.
ചടങ്ങിൽ സെക്രട്ടറി ഷെമീം റാവുത്തർ, മുൻ പ്രസിഡന്റുമാരായ രാജേഷ് കുമാർ, പ്രകാശ് കുമാർ, മോസസ്സ് ജോയ്സ്, അനു അജാൽക്കോ, ഗോപകുമാർ, ഹരി ഭാവന, ശ്യാം ഭാസ്കർ, മുഹമ്മദ് കാജാ, പി സി തോമസ് എന്നിവർ സന്നിഹരായിരുന്നു.