കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച യു.പി.എസ്‌.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഇതേ തീയതിയില്‍ തന്നെ ആയിരിക്കും നടക്കുക. മെയ് 31 ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്.

2019ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവെച്ചിരുന്നു.  upsc.gov.in  എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം ഉണ്ടാകും. ഏഴ് മുതല്‍ പതിമൂന്നാം തീയതി വരെയും  ഇരുപത് മുതല്‍ ഇരുപത്തി നാലാം തീയതി വരെയുമാണ് പരീക്ഷ കേന്ദ്രം മാറ്റാന്‍ കഴിയുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...