കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനകളിൽ മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിലായി. ഇവരിൽ നിന്ന് 26 കിലോയിലധികം കഞ്ചാവ് പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ ഐ.പി.എസ്, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഏലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിലാണ് 14.130 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റാംജാൻ മൊണ്ടൽ (33) പിടിയിലായത്. മുട്ടാർ ഭാഗത്തുള്ള സ്ക്രാപ്പ് കടയിൽ സാധനങ്ങൾ ശേഖരിച്ച് നൽകുന്ന ജോലിയാണ് ഇയാൾ ചെയ്തുവന്നത്. സ്ക്രാപ്പ് ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന മുച്ചക്രവാഹനത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുകയായിരുന്നു. മഞ്ഞുമ്മൽ ജനതാ ഭാഗത്തുവെച്ചാണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്.

ഓഗസ്റ്റ് 31-ന് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 12.152 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. രണ്ട് സംഭവങ്ങളിലുമായി 26 കിലോയിലേറെ കഞ്ചാവ് പിടികൂടിയതോടെ, ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന പ്രധാന വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...