അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിക്ക്. നാളത്തെ ബോർഡ് യോഗത്തിൽ സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. പരാമർശം വിശ്വാസികളെ മുറിവേൽപ്പിക്കുന്നതാണെന്നും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന്‌ ബോർഡംഗം പി.ഡി സന്തോഷ് കുമാർ  പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. വിശ്വാസമാണ് അയ്യപ്പൻ. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കും. നാളത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പി.ഡി. സന്തോഷ് കുമാർ പറഞ്ഞു.

അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയപ്പോൾ അതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് ദേവസ്വം ബോർഡായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെയും അയ്യപ്പന്റെയും സംരക്ഷണത്തിന്റെ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാണ്. ശബരിമലയിൽനിന്നുള്ള വരുമാനമാണ് ബോർഡിന്റെയും മറ്റ് നൂറു കണക്കിന് ക്ഷേത്രങ്ങളുടെയും നിലനിൽപ്പിന് ആധാരം. എന്നാൽ, അയ്യപ്പനെതിരെയും ശബരിമല ക്ഷേത്രത്തിനെതിരെയും അധിക്ഷേപ പരാമർശം ഉണ്ടയപ്പോൾ ബോർഡിന്റെ ഭാഗത്തുനിന്ന് മെല്ലപ്പോക്കുണ്ടായത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ നടക്കുന്ന യോഗത്തിൽ വിഷയം ചർച്ചയാകുന്നത്. നേരത്തെ വിമർശനങ്ങൾ ഉയർന്നതോടെ സണ്ണി എം. കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഖേദപ്രകടനം നിയമനടപടിയെടുക്കുന്നതിന് വിഘാതമാകില്ലെന്നാണ് ഉയർന്നിരിക്കുന്ന നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...