പന്തളം ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം (ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള) തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, തോട്ടക്കോണം ഗവ.എൽ പി സ്കൂൾ എന്നിവിടങ്ങളിൽ തുടങ്ങി. പന്തളം ഉപജില്ലയിലെ 39 സ്കൂളുകളിലെ വിദ്യാർത്ഥി പ്രതിഭകളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എസ് അനീഷ് മോൻ നിർവ്വഹിച്ചു. തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോണി സഖറിയ അദ്ധ്യക്ഷത വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് രാജേന്ദ്ര പ്രസാദ് മുഖ്യാതിഥി ആയിരുന്നു.

പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ പന്തളം എൻ.എസ് എസ് ഗേൾസ് ഹെെസ്ക്കൂൾ വിദ്യാർത്ഥിനി എച്ച് ഗൗരികൃഷ്ണക്ക് പന്തളം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യൂ ഉപഹാരം നല്കി. പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ, പന്തളം എ ഇ ഒ സി വി സജീവ്,
തോട്ടക്കോണം ജി എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട് കെ എച്ച് ഷിജു, എസ് എം സി ചെയർമാൻ ജി അനൂപ് കുമാർ, സ്കൂൾ പ്രൻസിപ്പാൾ എൻ ഗിരിജ, പ്രഥമാധ്യാപകൻ പി ഉദയൻ, എച്ച് എം ഫോറം സെക്രട്ടറി സി സുദർശനപിള്ള, ജി എൽ പി എസ് പ്രഥമാധ്യാപിക ജി അശ്വതി, പി ടി എ പ്രസിഡണ്ട് ശ്രീജ ശ്യം എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...