ഉത്തർപ്രദേശ്: ഉത്തർപ്രദേശില്‍ ഐഎഎസ് ഓഫീസറെന്ന് പരിചയപ്പെടുത്തി നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. വിവേക് മിശ്ര (35) ആണ് അറസ്റ്റിലായത്. ബിടെക് ഗ്രാജുവേറ്റായ വിവേകിനെ സിഐഡിയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് ക്യാഡർ ഐഎഎസ് ഓഫീസറെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടന്നു വന്നത്. അസല്‍ സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ തയ്യാറാക്കുകയും ഡെപ്യൂട്ടി എസ് പി, സെക്രട്ടറിയേറ്റ് പോസ്റ്റുകൾ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ നിരവധി ഉദ്യോഗാർത്ഥികളെ ഇയാള്‍ വഞ്ചിച്ചു. 2019 മുതൽ ഇയാള്‍ ഈ തട്ടിപ്പ് നടത്തിവരികയാണെന്നാണ് പരാതി. 2014 ബാച്ചിലെ ഐ എ എസ് ഓഫീസറെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഗുജറാത്ത് സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തുവെന്നും എല്ലാവരോടും പറഞ്ഞിരുന്നു. കൂടാതെ, തൻ്റെ സഹോദരിമാരായ നിധി മിശ്ര, വിദി മിശ്ര എന്നിവരും ഐ പി എസ് ഓഫീസർമാരാണെന്ന് വിവേക് പറഞ്ഞിരുന്നു. 150-ലധികം ആളുകളെ ഇയാള്‍ വഞ്ചിച്ചുവെന്നും 80 കോടി രൂപയ്ക്കടുത്ത് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി പണം തട്ടിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























