ജൈവവള നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പന്തളം തെക്കേക്കരയില്‍ ആരംഭിച്ച ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും ട്രൈക്കോഡര്‍മ കുമിള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച് നല്‍കുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനമാണിത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എം. പിള്ള പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കര്‍, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കവിത, കൃഷി ഓഫീസര്‍ സി ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ പോള്‍ പി ജോസഫ്, ജി സന്തോഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് റീന രാജു, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം

0
തിരുവനന്തപുരം :  ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല...

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന...

0
ഗുവാഹത്തി: അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന്...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...