Saturday, April 26, 2025 6:59 am

ബി.ജെ.പിയുടെ നിലപാടിനൊപ്പം തുടരാന്‍ കഴിയുകയില്ല ; പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ തട്ടകമായ പാണ്ടനാട് പാര്‍ട്ടി പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് ആശാ വി നായര്‍ പദവിയും മെംബര്‍ സ്ഥാനവും രാജിവെച്ചു. അണികളില്‍നിന്നുള്ള ഒറ്റപ്പെടുത്തലുകളിലും പരസ്യമായ കുറ്റപ്പെടുത്തലുകളിലും ആരോപണങ്ങളിലും മനംമടുത്താണ് രാജി. പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഈമാസം നാലിന് അവിശ്വാസം പാസായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിപരമായി ആക്ഷേപിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും പോസ്റ്റുകള്‍ ഇടുന്നത് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാന്‍ പഞ്ചായത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടിയോളം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ വത്സല മോഹനന്‍ ഒരുകോടിയോളം 2021-22ല്‍ ജില്ല പഞ്ചായത്തില്‍ ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിന് മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്.

എന്നാല്‍, രാഷ്ട്രീയ അന്ധതമൂലം വികസനത്തെ എതിര്‍ക്കുന്ന ബി.ജെ.പിയുടെ നിലപാടിനൊപ്പം തുടരാന്‍ കഴിയുകയില്ല. ജനങ്ങളിലാണ് വിശ്വാസം. അവരോട് നീതിപുലര്‍ത്താന്‍ അനുവദിക്കാത്ത ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബി.ജെ.പി ബാനറില്‍ വിജയിച്ച മെംബര്‍ സ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെക്കുന്നതായും രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത് എന്നുമുണ്ടാകുമെന്നും ആശ വി നായര്‍ വ്യക്തമാക്കുന്നു. ഏഴാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ആശ കഴിഞ്ഞ പഞ്ചായത്ത് സമിതിയിലും അംഗമായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

0
മനാമ : മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ...

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ്...

നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ

0
ദുബായ് : നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ. 85 ശതമാനം...

ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത...