പന്തീരങ്കാവ് യുഎപിഎ കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചു ; വിമര്‍ശനവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്തീരങ്കാവ് യുഎപിഎ കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചു. വിമര്‍ശനവുമായി സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനം. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയില്‍ ജാഗ്രത കുറവ് ഉണ്ടായെന് രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ വിമര്‍ശിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹായ്ക്ക് ജാമ്യം നല്‍കുകയും അലന്റെ ജാമ്യം ശരി വയ്ക്കുകയും ചെയ്ത ശേഷം സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടു ലോക്കല്‍ കമ്മറ്റികള്‍ പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പോലീസിന് ഇക്കാര്യത്തില്‍ വലിയ വീഴ്ച്ച സംഭവിച്ചു. വിഷയം പഠിക്കാതെ കേസെടുക്കാന്‍ ധൃതി കാട്ടുകയാണ് ചെയ്തത്. അലനും താഹയും പാര്‍ട്ടിക്കുടുംബമാണ്. ആത്യന്തികമായി പാര്‍ട്ടിക്ക് നഷ്ടമാണുണ്ടായതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. യുഎപിഎയില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വിശദീകറിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

പോലീസിന് വഴങ്ങി പാര്‍ട്ടി നിലപാടില്‍ നിന്ന് പിന്നോക്കം പോകേണ്ടി വന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു. പരോക്ഷമായി ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ് പ്രതിനിധികള്‍ അക്കമിട്ട് നിരത്തിയത്. അലനും താഹയും അറസ്റ്റിലായപ്പോള്‍ പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റി തുടക്കത്തില്‍ പോലീസ് നിലപാടിന് എതിരായിരുന്നു. ജില്ലാ കമ്മിറ്റി കണ്ണുരുട്ടുകയും മുഖ്യമന്ത്രിയുടെ പരാമര്‍ശം ചര്‍ച്ചയാവുകയും ചെയ്തതോടെ പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റി പിന്‍വാങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...