ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക്ക് പാണ്ഡ്യ തിരിച്ചെത്തുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബംഗ്ലാദേശിനിടെ ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ അടുത്ത മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വ്യാഴാഴ്ച്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരം. പരിക്കിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമയിലെത്തിയ ഹാര്‍ദിക് പരിചരണത്തിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ ഹാര്‍ദിക് കളിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക്ക് 22.60 ശരാശരിയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഹാര്‍ദിക് പുറത്തായതോടെ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരുന്നു. സൂര്യകുമാര്‍ യാദവിനേയും ടീമിലെത്തിച്ചു. ഷാര്‍ദുല്‍ ഠാക്കൂറിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ 9 വിക്കറ്റുകളാണ് ഷമി ഇതുവരെ വീഴ്ത്തിയത്. സൂര്യ ഇംഗ്ലണ്ടിനെതിരെ കളിച്ച് നിര്‍ണായകമായ 49 റണ്‍സ് നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ വളരെ പെട്ടന്ന് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ആവശ്യത്തിന് വിശ്രമം നല്‍കിയ ശേഷം ടീമിലെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....