ഇടുക്കിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി പിടിയില്‍. കാമാക്ഷി താമഠത്തില്‍ സിന്ധു (45)വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മണിക്കുന്നേല്‍ ബിനോയിയെയാണ് പോലീസ് അറസ്റ്റുചെയ്തത്. തോട്ടം മേഖലയായ പെരിഞ്ചാംകുട്ടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ പേരില്‍ പോലീസിന് ഏറെ പഴികേള്‍ക്കണ്ടിവന്നിരുന്നു. ബിനോയി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

കഴിഞ്ഞ ആഴ്ചയാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴുച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിനെ കാണാതായി മൂന്നാഴ്ചയ്ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ മണ്ണിനടിയില്‍ നിന്നും കൈയുടെ ഭാഗങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി കൂടുതല്‍ മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ വിദഗ്ദ്ധമായ ആസൂത്രണമാണ് ബിനോയി നടത്തിയത്. കൊലപ്പെടുത്തിയ ശേഷം സിന്ധുവിന്റെ വസ്ത്രങ്ങള്‍ മാറ്റി പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഈ കുഴിയിലാകെ നായയ്ക്ക് മണം ലഭിക്കാതിരിക്കാന്‍ മുളക് പൊടിയും വിതറിയിട്ടുണ്ടായിരുന്നു.

സിന്ധുവിനെ കാണാതായി എന്ന പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. അമ്മയെ കാണാതായതിന്റെ പിറ്റേന്ന് ബിനോയി അടുക്കളയില്‍ നിര്‍മ്മാണപ്രവൃത്തി നടത്തുന്നതായി കണ്ടെന്ന് സിന്ധുവിന്റെ ഇളയ മകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് വേണ്ട രീതിയില്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ല. സിന്ധുവിനെ കാണാതായി ഒന്നുരണ്ടുദിവസങ്ങള്‍ക്കുശേഷമാണ് ബിനോയി സ്ഥലത്ത് നിന്നും മുങ്ങിയത്. പോലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇയാള്‍ക്ക് രക്ഷപ്പെടാനാവുമായിരുന്നില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...