ചിറ്റാർ: പഞ്ഞിപ്പാറ ക്ഷേത്ര പരിസരത്ത് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. ക്ഷേത്രപരിസരത്ത് നിന്നാൽ പെന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് കാണാൻ കഴിയും. അന്യസംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകരും നാട്ടുകാരുമാണ് ഇവിടെ എത്തുന്നത്.
സീതത്തോട് പഞ്ചായത്ത് ഭരണസമിതി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
തീർത്ഥാടകർക്ക് ഇടത്താവളവും തെരുവുവിളക്കുകളും ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. ആങ്ങമൂഴിയിൽ നിന്ന് പഞ്ഞിപ്പാറ ഭഗത്തേക്ക് പോകുന്ന മൂന്നു കിലോമീറ്റർ ദുരത്തിൽ പല സ്ഥലങ്ങളിലും ഔഷധ കുടിവെള്ളം നൽകും. ആയുർവേദം, അലോപ്പതി, ഹോമിയോ പ്രവർത്തകരുടെ സേവനവും പോലീസ് അഗ്നിശമന സേന, വനപാലകർ എന്നിവരും മകരവിളക്ക് ദിവസം പൂർണ്ണമായും പഞ്ഞിപ്പാറയിലുണ്ടാവും. ക്ഷേത്ര ഭരണ സമിതി അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളവും ശുചിമുറികളും പഞ്ചായത്തിന്റെ ചുമതലയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് എം എൽ എ യോടൊപ്പം ഉണ്ടായിരുന്ന സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് ബീനാ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി ആർ പ്രമോദ് എന്നിവർ പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികളും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.
പഞ്ഞിപ്പാറ ക്ഷേത്ര പരിസരത്ത് തീർത്ഥാടകർക്ക് വിപുലമായ സൌകര്യങ്ങള്‍
RECENT NEWS
Advertisment