തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികളുടെ വിൽപ്പന തടഞ്ഞ് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തിലേക്ക് തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികളുടെ വിൽപ്പന പൂര്‍ണ്ണമായും തടഞ്ഞ് വടശേരിക്കര ഗ്രാമപഞ്ചായത്ത്. രണ്ടു ദിവസത്തേക്കാണ്​ പഞ്ചായത്തിലെ മുഴുവൻ മത്സ്യ മാംസാദികളുടെയും  വിൽപ്പന നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

വടശ്ശേരിക്കരയിൽ മാത്രം ഇത്തരത്തിൽ വിലക്ക്​ ​ഏർപ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണ്​. ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുഭവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകൾ, കോഴിക്കടകൾ, മത്സ്യ വ്യാപാരം നടത്തുന്ന കടകൾ എന്നിവയുടെ പ്രവർത്തനം 13, 14 തീയതികളിൽ നിർത്തിവെക്കണമെന്നാണ്​ ഉത്തരവിൽ പറയുന്നത്. ഘോഷയാത്ര നിരവധി പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ മറ്റ്​ പഞ്ചായത്തുകളിൽ എവിടെയുമില്ലാത്ത നിരോധനം വടശ്ശേരിക്കരയിൽ മാത്രം  ഏർപ്പെടുത്തിയതാണ് വിവാദമായത്. ഉത്തരവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്ത് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തി വരുന്നുണ്ടെന്ന് പഞ്ചായത്ത്​ അധികൃതർ പറയുന്നു. എന്നാൽ സെക്രട്ടറി ഉത്തരവിറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നാണ്​ ഭരണസമിതിയുടെ പ്രതികരണം. യു.ഡി.എഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...