Tuesday, November 28, 2023 5:21 am

ഉജൈനിയില്‍ നിന്നും ഏഴാംവട്ടവും നടന്നെത്തി രവീന്ദ്രസ്വാമി

ശബരിമല : ഉത്തരേന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നും ഏഴാം തവണയും നടന്നെത്തിയ രവീന്ദ്രറെഡ്ഡിക്ക് സന്നിധാനത്ത് ആവേശകരമായ വരവേല്‍പ്പ്. നടന്നെത്തുന്ന വിവരമറിഞ്ഞ് അയ്യപ്പന്മാരാണ് റെഡ്ഡിസ്വാമിയെ ഭക്തിയോടെ വരവേറ്റത്. ഉജൈനിയില്‍ സിവില്‍ കോണ്‍ട്രാക്ടറായ റെഡ്ഡി മല ചവിട്ടുന്നത് 11 തവണയാണ്. ഏഴുവര്‍ഷം നടന്ന് ഒപ്പമെത്തിയ ഗുരുസ്വാമി രാജുവാകട്ടെ അസുഖത്തെ തുടര്‍ന്ന് ഇക്കുറി എത്തിയില്ല. കൂട്ടില്ലെങ്കിലും സ്വാമി ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് ഏകനായി എത്തിയതിനാണ് റെഡ്ഡിക്ക് ഭക്തരുടെ വരവേല്‍പ്പ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

മധ്യപ്രദേശിലെ ഓംകാരേശ്വര സപ്തശൃംഗി, മഹാരാഷ്ട്രയിലെ യോഗീശ്വര്‍ ദേവി, ആന്ധ്രയിലെ സിന്ധി വിനായക, തമിഴ്‌നാട്ടിലെ തിരുവണ്ണാമല, ശ്രീരംഗം, തിരുച്ചി തുടങ്ങി 25ല്‍പ്പരം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് 4700 കിലോമീറ്ററോളം താണ്ടി സ്വാമിയെത്തിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ രണ്ടിന് യാത്ര തുടങ്ങുമ്പോള്‍ നാട്ടില്‍ മഴ എത്തണമേയെന്ന പ്രാര്‍ഥന മാത്രമായിരുന്നു മനസില്‍. വരും വഴിയില്‍ ഇടയ്ക്ക് സന്തോഷവാര്‍ത്ത എത്തിയതായി റെഡ്ഡി പറഞ്ഞു, നാട്ടില്‍ മഴ പെയ്‌തെന്ന്. ഗുരുസ്വാമിയുമായി അടുത്തവര്‍ഷം വീണ്ടും ദര്‍ശനത്തിനെത്താമെന്ന പ്രതീക്ഷയിലാണ് റെഡ്ഡിസ്വാമി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കളമശ്ശേരി ഭീകരാക്രമണം: പോലീസ് സീൽ ചെയ്ത ഹാൾ ഇനിയും വിട്ടുനൽകിയില്ല

0
കൊച്ചി: ആറുപേർ കൊല്ലപ്പെട്ട കള​മശ്ശേരി ഭീകരാക്രമണം നടന്ന സംറ കൺവെൻഷൻ സെന്‍റർ...

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു

0
മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന...

ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം

0
കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി...

ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം...

0
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന...