Saturday, April 20, 2024 11:59 pm

സർക്കാർ അറിയിപ്പുകൾ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മാരാമണ്‍, അയിരൂര്‍-ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷന്‍ ; യോഗങ്ങള്‍ 17ന്
മാരാമണ്‍ കണ്‍വെന്‍ഷന്‍, അയിരൂര്‍-ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ഈ മാസം 17ന് യോഗം ചേരും. അയിരൂര്‍-ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷന്‍ യോഗം രാവിലെ 11നും മാരാമണ്‍ കണ്‍വെന്‍ഷന്‍ യോഗം ഉച്ചയ്ക്ക് 12നും നടക്കും.

Lok Sabha Elections 2024 - Kerala

ജില്ലാ ആസൂത്രണ സമിതി യോഗം 17ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 17ന് ഉച്ചകഴിഞ്ഞു മൂന്നിനു ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഇന്ത്യാ സ്‌കില്‍സ് കേരള ജില്ലാതല മത്സരങ്ങള്‍ നാളെ
ഇന്ത്യാ സ്‌കില്‍സ് കേരള-2020 ന്റെ ജില്ലാതല മത്സരങ്ങള്‍ നാളെ രാവിലെ 9ന് ചെന്നീര്‍ക്കര ഗവ:ഐ.ടി.ഐ യില്‍ നടത്തും. സ്‌കില്‍ കോമ്പറ്റീഷന് രജിസ്റ്റര്‍ ചെയിതിരിക്കുന്ന എല്ലാ മത്സരാര്‍ത്ഥികളും രാവിലെ 9 ന് ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന അസല്‍ രേഖകളുമായി ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ 1999 ജനുവരി ഒന്നു മുതല്‍ 201ഠ നവംബര്‍ 20 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/98 മുതല്‍ 08/19 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തിയ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഈ മാസം 31 വരെ അവസരം നല്‍കും.
ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍്ക്കും മേല്‍പ്പറഞ്ഞ ആനുകൂല്യം നല്‍്കി സീനിയോറിറ്റി പുനസ്ഥാപിക്കാം.
ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഈ മാസം 31 വരെ ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സ്വീകരിക്കും. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍രഹിത വേതനം ലഭിക്കുന്നതിന് അര്‍്ഹത ഉണ്ടായിരിക്കില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.Employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും സ്മാര്‍ട്ട്‌ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റിന് ദര്‍ഘാസ് ക്ഷണിച്ചു
റാന്നി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ ലഭ്യമാകുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒരു കിറ്റില്‍ 4137 രൂപയില്‍ കവിയാത്ത സാധനം വേണം. ദര്‍ഘാസ് ഫോറം വില്‍ക്കുന്ന അവസാന തീയതി 23ന് ഉച്ചയ്ക്ക് 12 മാണി വരെയും ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി 23ന് ഉച്ചയ്ക്ക് ശേഷം 2 വരെയുമാണ്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് കുടുംബസംഗമം 16 ന് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 16ന് രാവിലെ 9.30 മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. സംഗമത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. വിവിധ വിഭാഗങ്ങളുടെ സേവനങ്ങള്‍ 20 സ്റ്റാളുകളിലായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും. വീണാ ജോര്‍ജ് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ലൈഫ് ഭവന പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകളെയും നിര്‍വഹണ ഉദ്യോഗസ്ഥരേയും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആദരിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷാ പുരുഷോത്തമന്‍, എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്, അശോകന്‍ കുളനട, സഖറിയ വര്‍ഗീസ്, ജയന്തി കുമാരി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കുടുംബസംഗമം 17ന്
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍, പി.എം.എ.വൈ(ജി) ഭവന പദ്ധതി ഗുണഭോക്താക്കളുടെയും 2019-20 ലെ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെയും ബ്ലോക്ക്തല കുടുംബസംഗമവും അദാലത്തും ഈ മാസം 17ന് രാവിലെ ഒന്‍പത് മുതല്‍ വളഞ്ഞവട്ടം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കും. ഇതോടൊപ്പം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നടത്തും.
ലൈഫ് കുടുംബസംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം മാത്യു ടി. തോമസ് നിര്‍വഹിക്കും. ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം ആന്റോ ആന്റണി എം.പി നിര്‍വഹിക്കും.കുടുംബസംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായുള്ള വിവിധ വകുപ്പുകളുടെ സേവനം 20 സ്റ്റാളുകളിലായി ലഭ്യമാകും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കും.

സൗജന്യ പരിശീലനം
എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ശാസ്ത്രീയ പശുപരിപാലനം, തീറ്റപ്പുല്‍ വളര്‍ത്തല്‍ എന്നിവയുടെ സൗജന്യ പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ 0468-2270244, 2270243 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ പ്രതിമാസം 14000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചവരും 50 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2324337

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സകോളര്‍ഷിപ്പിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. നാലാം ക്ലാസില്‍ പഠനം നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ മത്സര പരീക്ഷ നടത്തും.
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്നവരും കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും ധനസഹായം നല്‍കും. ഇവയ്ക്ക് പുറമേ 10-ാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും വിലാസവും, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി തോട്ടമണ്‍ എസ്.ബി.ഐയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ലഭ്യമാകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703 എന്ന നമ്പരില്‍ ബന്ധപ്പെടുക.

സ്‌കോളര്‍ഷിപ്പ്
വിമുക്ത ഭടന്മാരുടെ തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ ആശ്രിതര്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28. ഫോണ്‍: 0468 2222104.

ശിശുക്ഷേമസമിതി യോഗം 16ന്
ജില്ലാ ശിശുക്ഷേമസമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 16ന് രാവിലെ 10.30 ന് കലക്ടറേറ്റില്‍ എഡിഎമ്മിന്റെ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്-ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത് ഫെബ്രുവരി 20 വരെ നീട്ടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുള്ള അലോപ്പതി, ആയുര്‍വേദ ഹോമിയോ ആശുപത്രികള്‍, ക്ലിനിക്കുകള്‍,ദന്ത, നേത്ര ആശുപത്രികള്‍, സ്വകാര്യ ലാബുകള്‍ തുടങ്ങി ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും ഫെബ്രുവരി 20 ന് മുന്‍പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

പ്രി-സ്‌കൂള്‍ കിറ്റുകള്‍ വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുള്ള 119 അങ്കണവാടികളില്‍ 2019-20 സാമ്പത്തികവര്‍ഷം പ്രി-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി 23 ന് ഉച്ചയ്ക്കു ശേഷം രണ്ടു മണിവരെ. ടെന്‍ഡര്‍ ഫാറത്തിനും,മറ്റു വിശദ വിവരങ്ങള്‍ക്കും റാന്നി അങ്ങാടി പഞ്ചായത്തിലെ പലൂര്‍ ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍. 04735-221568

കോഴഞ്ചേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് 18ന്
കോഴഞ്ചേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഈ മാസം 18 ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടത്തും.അദാലത്തിലേക്കുള്ള പുതിയ അപേക്ഷകള്‍ അന്നേ ദിവസം സ്വീകരിക്കും.

കെ-ടെറ്റ് സര്‍ട്ടിഫിക്കേറ്റ് പരിശോധന
കെ-ടെറ്റ് പരീക്ഷാ വിജയികളുടെ സര്‍ട്ടിഫിക്കേറ്റ് വേരിഫിക്കേഷന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. വ്യാഴാഴ്ച  കാറ്റഗറി -1 വിഭാഗക്കാര്‍ക്കും 17, 18, 20 തീയതികളില്‍ കാറ്റഗറി രണ്ട് വിഭാഗത്തില്‍ പ്പെട്ടവര്‍ക്കും, 21, 22 തീയതികളില്‍ കാറ്റഗറി മൂന്ന്, കാറ്റഗറി നാല് വിഭാഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ നടത്തും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ കോപ്പികളും ഹാജരാക്കണം. സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവര്‍ അതിനുള്ള തെളിവും ഹാജരാക്കണം.

അടൂര്‍ നഗരസഭ ലൈഫ് കുടുംബസംഗമം 19ന്
ലൈഫ്, പി.എം.എ.വൈ പദ്ധതികളില്‍ അടൂര്‍ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഈ മാസം 19ന് നടക്കും. അടൂര്‍ ഗവ.യു.പി സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ അടൂര്‍ എം.എല്‍.എ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യും. അടൂര്‍ നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ ജി. പ്രസാദ് അധ്യക്ഷത വഹിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി 20 സര്‍ക്കാര്‍ സേവന വകുപ്പുകളുടെ അദാലത്താണ് ഒരുക്കിയിരിക്കുന്നത്.

ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനിയറിംഗ് നിയമനം
അടൂര്‍ ഗവ.പോളി ടെക്നിക് കോളേജില്‍ നിലവിലുള്ള ആര്‍ക്കിടെക്ചര്‍ വിഭാഗം ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനിയറിംഗ് ഒരു ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതിന് 17 ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 9.30 ന് അടൂര്‍ ഗവ.പോളി ടെക്നിക് കോളേജില്‍ ഹാജരാകണം. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടാകണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍.04734231776ഹാജരാക്കണം.

ഓഫീസുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ 16 ന്
നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന 90 ദിവസ തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഓഫീസുകളില്‍ വ്യാഴാഴ്ച രാവിലെ 11 ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. എല്ലാ വകുപ്പ് മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും പ്രതിജ്ഞ എടുക്കണം. ലഹരി വിരുദ്ധ പരിപാടിയും സംഘടിപ്പിക്കണം.

സൗജന്യതൊഴില്‍പരിശീലനം
യുവതി-യുവാക്കള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ ഹോട്ടല്‍ മാനേജ്മന്റ്, എയര്‍കണ്ടിഷന്‍ -റഫ്രിജറേറ്റര്‍ മെക്കാനിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസം മുതല്‍ ആറു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സിന്റെ പരിശീലനം എറണാകുളം എളമക്കരയുള്ള വിനായകമിഷന്‍ അക്കാദമി ട്രെയിനിങ് സെന്ററില്‍ നടക്കും. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും.
18 വയസു മുതല്‍ 30 വയസു വരെയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിയാണ് അടിസ്ഥാനയോഗ്യത. ഡിഡിയു-ജികെവൈ പദ്ധതി പ്രകാരം നടത്തുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9746841465, 8943169196.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട ; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി...

0
ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍...

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണമെന്ന് പരാതി ; കെ കെ...

0
കോഴിക്കോട് :  വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ...

ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയില്‍

0
കായംകുളം: ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം...