Wednesday, April 2, 2025 7:16 pm

മലയാലപ്പുഴ പഞ്ചായത്തിലെ പന്നിമൂട്ട ശല്യം : പൊതുജനങ്ങള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പന്നിമൂട്ട, ബ്ലാമൂട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെറുപ്രാണികളായ ടിക്കുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പന്നിമൂട്ടയുടെ നിയന്ത്രണത്തെകുറിച്ച് പഠനം നടത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ടിക്കുകളുടെ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൈറിത്രം ഉപയോഗിച്ച് സ്പ്രേയിംഗ് നടത്തുന്നുണ്ട്. ഇവയുടെ കടിയേറ്റവരില്‍ ചൊറിച്ചില്‍, ചെറുവ്രണങ്ങള്‍ എന്നിവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 50 ഓളം ആളുകള്‍ ഈ ലക്ഷണങ്ങളുമായി മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ചികിത്സ തേടി.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍, റാന്നി ഡി.എഫ്.ഒ, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, കൃഷി വകുപ്പ് ജില്ലാ ഓഫീസര്‍, മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ഡി.എം.ഒ മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പന്നിമൂട്ട ശല്യം –  പൊതുജനങ്ങള്‍ ശ്രദ്ധിക്കാന്‍
വളര്‍ത്തു മൃഗങ്ങളെ വീടിനുളളില്‍ പ്രവേശിപ്പിക്കരുത്. കൃഷിയിടങ്ങളിലും പുറത്തിറങ്ങുമ്പോഴും ടിക് റിപ്പലന്റ് ഉപയോഗിക്കുക. കൃഷി സ്ഥലങ്ങള്‍, കാട് പിടിച്ച സ്ഥലങ്ങള്‍, ഉപയോഗ ശൂന്യമായ സ്ഥലങ്ങള്‍ എന്നിവ യഥാസമയം വെട്ടിത്തെളിക്കുക. പുല്ല് വര്‍ഗത്തില്‍പെട്ട ചെടികള്‍, കുറ്റി ചെടികള്‍ എന്നിവയുളള സ്ഥലങ്ങള്‍ വൃത്തിയാക്കുക. പുറത്തിറങ്ങുമ്പോള്‍ ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുക. കന്നുകാലികളെ കൂടുതലായി മേയാന്‍ വിടരുത്. കഴിയുന്നതും തൊഴുത്തുകളില്‍ തന്നെ അവയെ പരിപാലിക്കണം. കുരങ്ങുകളുടെ അസ്വാഭാവിക മരണം ശ്രദ്ധയില്‍പെട്ടാല്‍ യഥാസമയം ആരോഗ്യ വകുപ്പിനെയും വനം വകുപ്പിനെയും അറിയിക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസ്മയ കേസ് ; പ്രതി കിരണിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

0
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി...

മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

0
തിരുവനന്തപുരം: മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന്...

തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി നാലുപേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി നാലുപേര്‍ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട...

സംസ്ഥാനപാത കൈയ്യേറി വാഹന ഗതാഗതം തടസപെടുത്തി പടക്കം പൊട്ടിച്ച സംഭവത്തില്‍ പോലീസ് മൂന്ന് പേരെ...

0
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ സംസ്ഥാനപാത കൈയ്യേറി വാഹന ഗതാഗതം തടസ്സപ്പെടുത്തി പടക്കം...