കോഴഞ്ചേരി : പന്നിവേലിച്ചിറ ഹാച്ചറിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫിഷറീസ് മന്ത്രിക്കൊപ്പം പന്നിവേലിച്ചിറ ഹാച്ചറി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ആറന്മുള എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ്. ഗവേഷണ കേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമം നടത്തും. ഡിസംബര്‍ മുതല്‍ മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം ആരംഭിക്കും. 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളില്‍ നിന്നും രണ്ട് കോടിയായി ഉയര്‍ത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
അഡ്വ.മാത്യു ടി തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വൈസ് പ്രസിഡന്റ് ടി.പ്രതീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ ബിജിലി പി. ഈശോ, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാരായ ഇഗ്‌നേഷ്യസ് മാന്‍ഡ്രോ, ശ്രീകണ്ഠന്‍, കെ.എസ്.സി.എ.ഡി.സി സിഇഒ ഷെയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസര്‍ പി.ശ്രീകുമാര്‍, പോളച്ചിറ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജാസ്മിന്‍ കെ. ജോസ്,
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കേരളാ ഷോപ്പ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം സാബു കോയിക്കലേത്ത്, ഏരിയ സെക്രട്ടറി ടി.വി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.