കൊച്ചി : കണ്ണൂർ പാനൂർ മൻസൂർ വധക്കേസിൽ പ്രതികളായ പത്ത് സി.പി.എം പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ റവന്യൂജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മൻസൂറിന്റെ ബന്ധുക്കൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂർ ജില്ലയിലെ പ്രവേശനവിലക്ക് ഉൾപ്പെടെ ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തിയത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായവരെല്ലാം പ്രാദേശിക സി.പി.എം പ്രവർത്തകരായിരുന്നു. കേസിലെ പ്രതികളിലൊരാളായ രതീഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതും വിവാദമായിരുന്നു.