കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യവും, മുഖ്യപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹർജികളിലും വാദം കേൾക്കുന്നത്.
വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് താഹ ഫസൽ സുപ്രീംകോടതിയെ സമീപിച്ചത്. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജൻസി പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്.