പന്തളം ഐരാണിക്കുടിയില്‍ വീണ്ടും അറവുമാലിന്യം തള്ളി ; ഒന്നുമറിയാതെ നഗരസഭ

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയുടെ  അതിര്‍ത്തിയായ ഐരാണിക്കുടിയില്‍ ചാക്ക്‌ കണക്കിന്‌ അറവുമാലിന്യം വീണ്ടും തള്ളിയതോടെ  സമീപ വാസികളുടെ  ജീവിതം ദു:സഹമായി. കാല്‍നട യാത്രപോലും ദുഷ്ക്കരമായി.
കക്കൂസ്‌ മാലിന്യവും ഇറച്ചിക്കോഴി അവശിഷ്‌ടവും ഇവിടെ തള്ളുന്നത്‌ മുമ്പ്‌ പതിവായിരുന്നു. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സന്നദ്ധ സേനാംഗങ്ങളും പോലീസും ആരോഗ്യ വിഭാഗവും  ഇവിടെ  ഉണ്ടായിരുന്നതിനാല്‍  മാസങ്ങളായി ഇവിടെ മാലിന്യങ്ങള്‍ തളളാറില്ലായിരുന്നു. അവരുടെ സേവന പ്രവർത്തനങ്ങൾ ഇവിടെ  അവസാനിച്ചതോടെയാണ്‌ വീണ്ടും സാമുഹിക വിരുദ്ധർ മാലിന്യം തള്ളാന്‍ തുടങ്ങിയത്‌ .

ഇവിടെ നിരീക്ഷണ ക്യാമറ സ്‌ഥാപിക്കാന്‍ പലവട്ടം മുനിസിപ്പല്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനുള്ള നടപടിയുണ്ടായില്ല. മാരക രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്ന മാലിന്യങ്ങള്‍ തള്ളുന്നത്‌ തടയാന്‍ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...