Monday, May 5, 2025 9:01 am

പന്തീരാങ്കാവ് യുഎപിഎ കേസ് ; അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള എന്‍ഐഎ കോടതിയുടെ തീരുമാനം തെറ്റാണെന്നും ഹൈക്കോടതി വിധിച്ചു. താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയിലായതിനാല്‍ ഉടന്‍ ഹാജരാകേണ്ട. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു ഹര്‍ജിയില്‍ എന്‍ഐഎയുടെ വാദം.

2019 നവംബര്‍ ഒന്നിനാണ് അലനെയും, താഹയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം പിന്നീട് എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊൽക്കത്ത : ഖരഗ്പൂർ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച...

വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു

0
പത്തനംതിട്ട : പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക്...

വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം ; കെട്ടിടങ്ങൾക്ക് തീയിട്ടു

0
ഇസ്ലാമാബാദ് : പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം....

വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ഇസ്രായേൽ ന്യായീകരിക്കുന്നു ; ഖത്തർ

0
ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ഖത്തർ. വ്യാജ വാദങ്ങളുയർത്തി...